20
Sep 2018
Thursday
phenix kerala

യുവ ഐപിഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

suicide-1

യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാൺപൂർ ജില്ലയിലെ ഉദ്യോഗസ്ഥനായ സുരേന്ദ്ര കുമാർ ദാസാണ് വിഷം കഴിച്ചത്.

ഔദ്യോഗിക വസതിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു സുരേന്ദ്രദാസ്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് പുലർച്ചെ ആറുമണിയോടെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നത്.

രക്തസമ്മർദ്ദം വളരെ താഴ്ന്ന നിലയിലായി അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് കാൺപൂർ റീജൻസി ആശുപത്രി സൂപ്രണ്ട് ഡോക്ടർ അജേഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തെ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കീടനാശിനി കഴിച്ചാണ് സുരേന്ദ്രദാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വീട്ടിൽ നിന്നും ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കുറച്ചു ദിവസങ്ങളായി അദ്ദേഹം അസ്വ സ്ഥനായിരുന്നുവെന്നും ചില കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

Top