19
Nov 2018
Monday
24 - Comming soon

നടി പായൽ ചക്രബർത്തി മരിച്ച നിലയിൽ

actress payal chakraborthy found dead

പ്രമുഖ ബംഗാളി നടി പായൽ ചക്രബർത്തി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. വടക്കൻ ബംഗാളിലെ സിലിഗുഡിയിലെ ഹോട്ടൽ മുറിയിൽ ബുധനാഴ്ച രാവിലെയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി ബംഗാളി സിനിമകളിൽ വേഷമിട്ടിട്ടുള്ള പായൽ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആത്മഹത്യയാണോയെന്ന സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

നടി ചൊവ്വാഴ്ച്ച രാവിലെയാണ് ഹോട്ടലിൽ മുറിയെടുത്തത്. ബുധനാഴ്ച്ച ഗാങ്‌ടോക്കിലേക്കു പോകുമെന്നു പറഞ്ഞിരുന്നതായി ഹോട്ടൽ അധികൃതർ പറയുന്നു.

Top