Advertisement

പ്രളയ മേഖലകളെ ഭാരത് ബന്ദിൽ നിന്ന് ഒഴിവാക്കി

September 6, 2018
Google News 0 minutes Read
kerala flood death toll touches 37

തിങ്കളാഴ്ച കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിൽ നിന്ന് കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളെ ഒഴിവാക്കി. ദിവസേന വർദ്ധിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതൃത്വം തന്നെയാണ് പ്രളയ ബാധിത പ്രദേശങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. പെട്രോൾ, ഡീസൽ എന്നിവ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ ബന്ദിനെ അനുകൂലിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here