Advertisement

ഇന്ധന വില വർദ്ധനവ്; തിങ്കളാഴ്ച ഇടത് ഹർത്താൽ

September 6, 2018
Google News 0 minutes Read
harthal

ഇന്ധന വിലയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഭാരത് ബന്ദ് പ്രഖ്യാപിച്ചതിന് പിന്നാലെ ഹർത്താൽ ആഹ്വാനവുമായി ഇടതും. തിങ്കളാഴ്ച രാജ്യവ്യാപകമായി ഹർത്താൽ നടത്തുമെന്നാണ് ഇടതുപാർട്ടികൾ വ്യക്തമാക്കിയത്. കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിൽ നിന്ന് കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

പെട്രോൾ, ഡീസൽ എന്നിവ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ ബന്ദിനെ അനുകൂലിക്കും. രാവിലെ ഒമ്പത് മണിമുതൽ മൂന്ന് മണിവരെ  ഭാരത് ബന്ദ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here