21
Sep 2018
Friday
phenix kerala

മലപ്പുറത്തെ ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ പിടിയിൽ

lynching

മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ പിടിയിലായി. കേസിലെ  ഒമ്പതാം പ്രതി അബ്ദുള്‍‌ നാസറാണ് അറസ്റ്റിലായത്. ഇയാളാണ് സാജിദിനെ കെട്ടിയിട്ട മര്‍ദ്ദിച്ച ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം അപമാനിച്ച മനോവിഷമത്തില്‍ മുഹമ്മദ് സാജിദ് അഞ്ച് ദിവസം മുമ്പാണ് ആത്മഹത്യ ചെയ്തത്.  കഴിഞ്ഞ മാസം 24നാണ് ആൾക്കൂട്ടം സാജിദിനെ ആക്രമിച്ചത്. കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം ദൃശ്യങ്ങൾ വാട്ട്സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.  സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയെന്ന് കാണിച്ചായിരുന്നു സംഘത്തിന്റെ  ആക്രമണം.
മർദ്ദിച്ചവരുടെ പേരുവിവരങ്ങൾ ആത്മഹത്യ കുറിപ്പിലുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു.

Top