Advertisement

മെഡിക്കൽ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

September 6, 2018
Google News 0 minutes Read
strong action to be taken against those spreading fake messages against saudi

സ്വാശ്രയ കോളേജിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി നാളെ പരിഗണിക്കും. നാളെ നടക്കുന്ന അന്തിമവാദത്തിന് ശേഷം കേസിൽ വിധി പറയുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

വയനാട് ഡി.എം മെഡിക്കൽ കോളേജ്, തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജ്, പാലക്കാട് പി.കെ. ദാസ് മെഡിക്കൽ കോളേജ്, വർക്കല എസ്.ആർ എന്നീ മെഡിക്കൽ കോളേജുകളിലെ 550 സീറ്റിലേക്കുള്ള പ്രവേശനമാണ് അനിശ്ചിതമായി നീളുന്നത്. നാലിടത്തെയും പ്രവേശന നടപടികൾ ഇന്നലെ ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കേസ് മാറ്റിവെച്ച് സാഹചര്യത്തിൽ് സ്റ്റേ ഇന്നും തുടരും.

ഹൈക്കോടതിയുടെ നി!ർദ്ദേശപ്രകാരമായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണർ ഈ കോളേജുകളെ സ്‌പോട്ട് അഡ്മിഷനിൽ ഉൾപ്പെടുത്തിയത്. ഗവൺമെന്റ് കോളേജുകളിലടക്കം ലഭിച്ച പ്രവേശനം വേണ്ടെന്ന് വച്ച് ഈ കോളേജുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുമുണ്ട്. അങ്ങനെയെങ്കിൽ പ്രവേശനം അസാധുവാക്കിയാൽ സ്‌പോട്ട് അഡ്മിഷൻ വീണ്ടും നടത്തേണ്ട അവസ്ഥ വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here