19
Nov 2018
Monday
24 - Comming soon

കലോത്സവം നടത്തും, അന്തിമ തീരുമാനം മുഖ്യമന്ത്രി വന്ന ശേഷമെന്ന് ഇപി ജയരാജൻ

youth festival

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും മാറ്റി വച്ചെങ്കിലും സ്കൂള്‍ കലോത്സവം സംഘടിപ്പിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍. ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി  തിരിച്ചെത്തിയാല്‍ ഉടന്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമാവുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.

സ്കൂള്‍ കലോത്സവം പൂര്‍ണമായും റദ്ദാക്കില്ലെന്നും കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും വിധം കലോത്സവം സംഘടിപ്പിക്കുമെന്നും ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു.

Top