21
Sep 2018
Friday
phenix kerala

ക്ഷേത്രം അലങ്കരിച്ച ബലൂൺ പൊട്ടിച്ച ബാലനെ അടിച്ച് കൊന്നു

http://twentyfournews.com/2017/03/27/riyas-maulavi-murder-case-blood-stained-clothes-found/

ക്ഷേത്രം അലങ്കരിച്ച ബലൂൺ പൊട്ടിച്ച ബാലനെ അടിച്ച് കൊന്നു. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. അലിഗഡിലെ നദ്രോയിൽ പന്ത്രണ്ട് വയസ്സുകാരനായ ബാലനാണ് കൊല്ലപ്പെട്ടത്. ജന്മാഷ്ടമി ആഘോഷവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രം അലങ്കരിച്ചിരുന്നത്. കൗമാരക്കാരായ അഞ്ച് പേരാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിക്കൊപ്പം ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ആളാണ് മർദ്ദന വിവരം പുറത്ത് വിട്ടത്. കുട്ടിയെ മർദ്ദിക്കുന്നത് കണ്ട ഇയാൾ വീട്ടുകാരെ അറിയിച്ചു. ഇവർ എത്തിയപ്പോഴേയും കുട്ടി അവശനിലയിൽ ആയിരുന്നു. അവിടെ നിന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top