16
Jan 2019
Wednesday
Save Alappad

സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശനം; സുപ്രീംകോടതി വിധി ഇന്ന്

കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയിൽ ഇന്ന് സുപ്രീംകോടതി ഉത്തരവിറക്കിയേക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും സമയപരിമിതിമൂലം ഇന്ന് പരിഗണിക്കാനായി മാറ്റിവെക്കുകയായിരുന്നു.

തൊടുപുഴ അൽ അസർ, ഡി.എം.വയനാട്, പാലക്കാട് പി.കെ.ദാസ്, വർക്കല എസ്.ആർ കോളേജുകളിലെ പ്രവേശന നടപടികളാണ് കോടതി പരിശോധിക്കുന്നത്. ഈ കോളേജുകൾക്ക് നിലവാരമില്ലെന്നാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വാദം.

Top