18
Sep 2018
Tuesday
phenix kerala

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നവംബറിൽ

election commission

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നവംബറിൽ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഒപി റാവതാണ് ഇക്കാര്യം പറഞ്ഞത്.

നവംബറിൽ ഇലക്ഷൻ നടത്തുമെന്ന് വ്യാഴാഴ്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. തെലങ്കാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം തെരഞ്ഞടുപ്പ് കമ്മീഷൻ തെലങ്കാന സന്ദർശിക്കും. കഴിഞ്ഞ ദിവസമാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മന്ത്രിസഭ പിരിച്ചുവിട്ടത്. ഗവർണറുടെ നിർദ്ദേശത്തെത്തുടർന്ന് തെരഞ്ഞെടുപ്പു വരെ ചന്ദ്രശേഖർ റാവു മന്ത്രിസഭ കാവൽ സർക്കാരായി തുടരും.

Top