16
Nov 2018
Friday
24 - Comming soon

മെഡിക്കൽ പ്രവേശനം; സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയും

spot admission on medical allotment on today and tomorrow

സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയുമായി നടക്കും. ഉയർന്ന റാങ്കിലുള്ള 93 സീറ്റുകളിൽ മാറ്റമുണ്ടാകില്ല. പ്രവേശനം സ്റ്റേ ചെയ്ത 4 മെഡിക്കൽ കോളജുകളെ ഒഴിവാക്കിയാകും മോപ് അപ് കൌൺസിലിങ് നടക്കുക.

തൊടുപുഴ അൽ അസ്ഹർ, ഡി.എം മെഡിക്കൽ കോളജ് വയനാട്, പി.കെ ദാസ് കോളജ് പാലക്കാട്, എസ്.ആർ വർക്കല എന്നീ കോളജുകളാണ് പ്രവേശനത്തിന് വിലക്ക് നേരിടുന്നത്. ഇവയെ ഒഴിവാക്കി ബാക്കിയുള്ള കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് ഇന്നും നാളെയുമായി പ്രവേശനം നടത്തുന്നത്.

Top