Advertisement

850 അതിഥികൾ; 83 ലക്ഷം രൂപയുടെ അത്താഴ വിരുന്ന്; മറ്റൊരു രാജകീയ വിവാഹത്തിനൊരുങ്ങി ബക്കിംഗ്ഹാം കൊട്ടാരം

September 9, 2018
Google News 1 minute Read

ഹാരി-മേഗൻ വിവാഹത്തിനുശേഷം അടുത്ത രാജകീയ വിവാഹത്തിനൊരുങ്ങി ബക്കിംഗ്ഹാം കൊട്ടാരം. യൂജീനി രാജകുമാരിയുടെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് കൊട്ടാരം. ആൻഡ്രൂ രാജകുമാരന്റെയും സാറ രാജകുമാരിയുടേയും മകളാണ് യൂജീനി. ജാക്ക് എന്ന് 31 കാരനെയാണ് യൂജീനി വിവാഹം കഴിക്കുന്നത്.

വിൻഡ്‌സറിലെ സെന്റ് ജോർജ് ചാപ്പലിൽ നടക്കുന്ന ചടങ്ങിൽ ഹാരി-മേഗൻ വിവാഹത്തിന് എത്തിച്ചേർന്ന അതിഥികളുടെ എണ്ണത്തിൽ കൂടുതൽ അതിഥികൾ പങ്കെടുക്കും. 850 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. എന്നാൽ പള്ളിയിൽ 800 പേരെ കൊള്ളുകയുള്ളു. ഹാരി -മേഗൻ വിവാഹത്തിന് 600 പേരെ എത്തിയിരുന്നുള്ളു. ജോർജ്, അമൽ ക്ലൂണി, ഡേവിഡ്, വിക്ടോറിയ ബെക്കാം, റോബി, അയ്ഡ വില്യംസ്, ആർടിസ്റ്റ് ട്രേസി എമിൻ എന്നിവർ ക്ഷണം ലഭിച്ച പ്രമുഖരിൽ പെടും.

പ്രദേശത്തെ പ്രമുഖ കാറ്ററിങ്ങ് കമ്പനിയായ ബെന്റ്‌ലിയാണ് വിവാഹവിരുന്നൊരുക്കുന്നത്. 100000 യൂറോ (ഏകദേശം 83 ലക്ഷം രൂപ) യാണ് ഇതിനായി കൊട്ടാരം ചെലവഴിക്കുന്നത്. വിഭവസമൃദ്ധമായ ത്രീ-കോഴ്‌സ് അത്താഴ വിരുന്നിനാണ് ഈ തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here