Advertisement

പികെ ശശിയ്ക്കെതിരായ കേസില്‍ നിയമോപദേശം തേടിയെന്ന് ഡിജിപി

September 9, 2018
Google News 0 minutes Read
pk sasi

പികെ ശശിയ്ക്ക് എതിരായ പീഡനകേസില്‍ നിയമോപദേശം തേടിയെന്ന് ഡിജിപി വ്യക്തമാക്കി. ഡിവൈഎഫ്ഐ വനിതാ നേതാവാണ് പികെ ശശിയ്ക്കെതിരായ പരാതിയുമായി രംഗത്ത് എത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇതുവരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. . പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. രണ്ടാഴ്ച മുമ്പാണ് പരാതി ബോധിപ്പിക്കുന്നത്. ബൃന്ദാ കാരാട്ടിന് പുറമെ സീതാറാം യെച്ചൂരിയ്ക്കും, ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. പരാതി ലഭിച്ച വിവരം ബൃന്ദാ കാരാട്ട് അവൈലബിള്‍ പിബിയില്‍ കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇതെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. പാര്‍ട്ടി തലത്തിലും അന്വേഷണം നടക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here