16
Nov 2018
Friday
24 - Comming soon

ഇന്ധനവിലയിൽ ഇന്നും വർധന

പ്രതിഷേധങ്ങൾക്കിടയിലും ഇന്ധനവിലയിൽ വർധന തുടരുന്നു. പെട്രോളിന് 12 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് വർധിച്ചത്.

പെട്രോളിന് 83 രൂപ 88 പൈസയും ഡീസലിന് 77 രൂപ 80 പൈസയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ വില. പെട്രോളിന് 82 രൂപ 83 പൈസയും ഡീസലിന് 76 രൂപ 84 പൈസയുമാണ് കോഴിക്കോട്ടെ വില. പെട്രോളിന് 82 രൂപ 12 പൈസയും ഡീസലിന് 76 രൂപ 05 പൈസയുമാണ് കൊച്ചിയിൽ ഇന്നത്തെ വില.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പെട്രോളിന് രണ്ട് രൂപ 55 പൈസയും ഡീസലിന് 3.30 പൈസയുമാണ് വർധിച്ചത്.

Top