Advertisement

സ്ത്രീ പുരുഷ അനുപാതത്തില്‍ ലോകത്തില്‍ ഏറ്റവുമധികം കൊമേര്‍ഷ്യല്‍ വനിതാ പൈലറ്റുമാര്‍ ഉള്ളത് ഇന്ത്യയില്‍

September 9, 2018
Google News 0 minutes Read
pilot

ഒരു രാജ്യം പുരോഗതിയിലെത്തണമെങ്കില്‍ അവിടെ സത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം ഇല്ലാതാകണം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും മുന്‍പന്തിയിലെത്തുമ്പോള്‍ അത് ആ രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ തന്നെ ഗണ്യമായ മാറ്റങ്ങള്‍ക്ക് വഴി തെളിക്കാറുണ്ട്.. ഈ കാര്യങ്ങള്‍ മുന്നില്‍ കണ്ട് സ്ത്രീകളെ മുന്‍പന്തിയിലെത്തിക്കാന്‍ അനവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സ്ത്രീ പുരുഷ അനുപാതത്തില്‍ ലോകത്തില്‍ ഏറ്റവുമധികം കൊമേര്‍ഷ്യല്‍ വനിതാ പൈലറ്റുമാര്‍ ഉള്ളത് ഇന്ത്യയില്‍ ആണെന്നാണ് പുതിയ വാര്‍ത്ത. ഇന്ത്യയില്‍ ആകെയുള്ള കൊമേര്‍ഷ്യല്‍ പൈലറ്റുമാരില്‍ 12 ശതമാനം സ്ത്രീകളാണ്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് വിമന്‍ പൈലറ്റ്‌സാണ് ഈ കണക്ക് പുറത്തുവിട്ടത്. അമേരിക്കയും ഓസ്‌ട്രേലിയയും ഉള്‍പ്പടെയുള്ള പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലുള്ള വനിതാ പൈലറ്റുമാരുടെ എണ്ണം ഇരട്ടിയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക പൈലറ്റുമാരില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് വനിതകള്‍. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ ഈ കണക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ്. ലോകത്തില്‍ തന്നെ അതിവേഗം വളരുന്ന വ്യോമയാന മേഖലകളിലൊന്നാണ് ഇന്ത്യയുടേത്. വനിതകള്‍ക്ക് ഈ മേഖലയില്‍ നിരവധി ജോലി സാധ്യത ഉണ്ട്. പൈലറ്റുകള്‍ക്ക് ജോലി സാധ്യത ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വനിതകള്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാന്‍ അവസരമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here