Advertisement

കൊല്ലത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിൽ

September 9, 2018
Google News 0 minutes Read

കൊല്ലം പത്തനാപുരം മൗണ്ട് താബോർ ദെയ്‌റ കോൺവെന്റില്‍ കന്യാസ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കല്ലട സ്വദേശി സിഇ സൂസമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സെന്റ് സ്റ്റീഫൻ സ്‌കൂളിലെ അധ്യാപികയാണ് സൂസമ്മ.

25 വർഷമായി സ്‌കൂളിലെ അധ്യാപികയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി അവധിയിലായിരുന്ന സിസ്റ്റർ സൂസമ്മ വെള്ളിയാഴ്ച്ചയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.

അതേസമയം, കിണറിന് സമീപം രക്തം വീണ പാടുകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിണററില്‍ കമഴ്ന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടത്. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയത് സംഭവം കൊലപാതകമാണെന്ന സംശയത്തിനും ഇട നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here