Advertisement

പഠനത്തിനിടയില്‍ വളയം പിടിച്ച് നേടിയതാണീ എംഫില്‍

September 9, 2018
Google News 0 minutes Read
anoop

മലപ്പുറത്തുകാരന്‍ അനൂപ് പഠനത്തിനിടയിലെ ഇടവേളകളില്‍ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന അനൂപിന് ആ വളയത്തില്‍ മുറുകെ പിടിച്ചാലേ പഠനത്തിന്റെ റൂട്ട് ശരിയാവുകയുണ്ടായിരുന്നുള്ളൂ. ബിരുദവും, പിജിയും ഒക്കെ അനൂപ് സ്വന്തമാക്കിയത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് തന്നെയാണ്. ദാ ഇപ്പോള്‍ കൂട്ടത്തില്‍ പുതിയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് അനൂപ്,  എംഫില്‍!

റെയില്‍വേയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ ചെഞ്ചൊരൊടി വീട്ടില്‍ ഗംഗാധരന്റേയും ഭാര്‍ഗവിയുടേയും മകനാണ് അനൂപ്.  പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ബസ് കഴുകാന്‍ സഹായിച്ചാണ് ബസില്‍ കയറിക്കൂടിയതാണ് അനൂപ്. പഠനത്തിനും ജോലിയ്ക്കും അന്ന് മുതല്‍ ഒരേ സമയം  ഡബിള്‍ ബെല്ലടിച്ചതാണ് അനൂപ്. പിഎച്ച്ഡിയാണ് അനൂപിന്റെ അടുത്ത ലക്ഷ്യം.  ചിലപ്പോള്‍ കണ്ടക്ടര്‍, ചിലപ്പോള്‍ കിളി, അല്ലെങ്കില്‍ ഡ്രൈവര്‍ ഒഴിവുസമയങ്ങളില്‍ ഏതെങ്കിലും റോളില്‍ അനൂപുണ്ടാകും. പ്രൈവറ്റായാണ് പ്ലസ്ടുവും, ബിരുദവുമെല്ലാം അനൂപ് സ്വന്തമാക്കിയത്. ഇംഗ്ലീഷായിരുന്നു ഐച്ഛിക വിഷയം. വീട്ടില്‍ അച്ഛന്റെ ശമ്പളം വീട് നിര്‍മ്മാണത്തിനും സഹോദരിയുടെ വിവാഹത്തിനുമായി ചെലവഴിച്ചതോടെ വീട്ടുകാരെ സഹായിക്കാനും പഠനം പാതി വഴിയില്‍ മുടങ്ങിപ്പോകാതിരിക്കാനുമാണ് പ്ലസ് ടുവിന് പഠിക്കുമ്പോള്‍ അനൂപ് ജോലിയ്ക്കായി ഇറങ്ങിയത്. ബസിലെ ജോലി മാത്രമല്ല പെയിന്റിംഗ് പണിയ്ക്കും വയറിംഗിനും കല്‍പ്പണിയ്ക്കും വരെ അനൂപ് പോകാറുണ്ട്. പിഎച്ച്ഡി ആണ് അനൂപിന്റെ അടുത്ത ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here