16
Jan 2019
Wednesday
Save Alappad

ഫെയ്‌സ്ബുക്കിലൂടെ പ്രണയം പറഞ്ഞ് സഞ്ജു

sanju samson lover

ഫെയ്‌സ്ബുക്കിലൂടെ പ്രണയം പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. 5 വർഷത്തെ പ്രണയമാണ് സോഷ്യൽ മീഡിയയിലൂടെ സഞ്ജു ആരാധകരോടെ പങ്കുവെച്ചത്.

തിരുവനന്തപുരം സ്വദേശി ചാരുവാണ് സഞ്ജുവിന്‌റെ കൂട്ടുകാരി. ചാരുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സഞ്ജുവിന്‌റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചാരുവിന് ആദ്യം മെസേജ് അയച്ച സമയമടക്കം കുറിച്ചു കൊണ്ട് രസകരമായാണ് സഞ്ജുവിന്റെ കുറിപ്പ്.

ഇരുവരുടെയും അച്ഛനമ്മമാർ പ്രണയം അംഗീകരിച്ചതിലെ സന്തോഷവും സഞ്ജു പങ്കുവെച്ചു.ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചനകൾ.

Top