Advertisement

ജലന്ധർ പീഡനം ;കന്യാസ്ത്രീയുടെ പരാതി തള്ളി സഭ

September 10, 2018
Google News 0 minutes Read

ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ  കന്യാസ്ത്രീയുടെ പരാതി തള്ളി മിഷണറീസ് ഓഫ് ജീസസ്. കന്യാസ്ത്രീയുടെ സമരത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തതായി മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു. കന്യാസ്ത്രീയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും സഭ പറഞ്ഞു. ഇവര്‍കുറവിലങ്ങാട്ട് കഴിയേണ്ടവരല്ല. കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ ബാഹ്യ ശക്തികള്‍ ഉണ്ട്. ഇവര്‍ക്ക് പിന്നില്‍ ആരാണ് ഉള്ളതെന്ന് അന്വേഷിക്കണമെന്നും സഭ ആവശ്യപ്പെട്ടു.

ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സമരം നടന്നുവരികയാണ്.  സഭയും സർക്കാരും കൈവിട്ടതോടെയാണ് പരസ്യപ്രതിഷേധത്തിനിറങ്ങേണ്ടിവന്നതെന്ന് കന്യാസ്ത്രീകൾ പറഞ്ഞു.കോടതിയിലാണ് ഇനി പ്രതീക്ഷയെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധസമരത്തിൽ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളടക്കം പങ്കെടുക്കുന്നുണ്ട്.

അതേസമയം, സമരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആസിഫ് അലി പ്രതിഷേധ വേദിയിൽ എത്തിയിരുന്നു. മഠത്തിൽ നടക്കുന്ന പീഡനം ലോക്കപ്പ് പീഡനത്തിന് സമാനമാണെന്നും ജലന്ധർ ബിഷപ്പിന്റേത് ഹീനമായ പ്രവൃത്തിയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇന്നലെ മുൻ ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ, വിഎസ് അച്യുതാനന്ദൻ എന്നിവർ സമരത്തെ പിൻതുണച്ച് രഗംത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here