Advertisement

മുൻ ബിജെപി എംഎൽഎ നളിൻ കൊട്ടാഡിയ അറസ്റ്റിൽ

September 10, 2018
Google News 0 minutes Read
nalin kotadiya

ബിറ്റ്‌കോയിൻ കേസിൽ മുൻ ബിജെപി എംഎൽഎ നളിൻ കൊട്ടാഡിയ അറസ്റ്റിൽ. ക്രൈംബ്രാഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്. ഇന്നലെയാണ് നളിൻ കൊട്ടാഡിയയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

നോട്ടുനിരോധന സമയത്ത് കൊട്ടാഡിയയുടെ നേതൃത്വത്തിൽ 4,500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സിഐഡി) നടത്തിയ അന്വേഷണത്തിലാണ് നോട്ടുനിരോധനകാലത്ത് എംഎൽഎ ആയിരുന്ന നളിൻ കൊട്ടാഡിയ ഉൾപ്പെടെയുള്ളവർ നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ പുറത്തുവന്നത്.

2016 നവംബറിനും 2017 ജനുവരിക്കുമിടയിലുള്ള മൂന്ന് മാസത്തിനിടെയാണ് 4,500 കോടി രൂപയുമാണ് ക്രിപ്‌റ്റോകറൻസി, ബിറ്റ്‌കോയിൻ എന്നിവയിലേയ്ക്ക് മാറ്റി കള്ളപ്പണം വെളുപ്പിക്കൽ നടന്നതെന്നാണ് കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here