Advertisement

പുതിയ ‘രാഷ്ട്രീയ’ ത്തിലേക്ക് ചുവടുമാറ്റം

September 10, 2018
Google News 1 minute Read
prasanth kishor

നിമ്മി ജോസ് 

നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ തലവര തെളിഞ്ഞ ആളാണ് പ്രശാന്ത് കിഷോര്‍. ബിജെപി യും പ്രധാനമന്ത്രി നരേന്ദ്രമോഡി യും മറന്നാലും കോൺഗ്രസ്സ് ഓര്‍ത്തിരിക്കും ഈ ചെറുപ്പക്കാരനെ കാരണം 2014 ലേറ്റ പ്രഹരം അത്ര കണ്ട് ഉലച്ചിട്ടുണ്ട് പാർട്ടിയെ. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയത്തിലേക്ക് നടന്ന്‌ കയറിയപ്പോള്‍ തിരശീലയ്ക്കു പിന്നിലെ ബുദ്ധി കേന്ദ്രം. ബിജെപിക്കൊപ്പം പ്രശാന്ത് കിഷോര്‍ എന്ന രാഷ്ട്രീയ തന്ത്രഞാന്റെ ഭാവി കൂടി തെളിഞ്ഞു.
prasanth kishore
പ്രചാരണ തന്ത്രങ്ങള്‍ മെനഞ്ഞ്, പാർട്ടി സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കിയ പ്രവര്‍ത്തനൾ 2014 ലെ ജനവിധിയില്‍ നിര്‍ണായകമായി. രാഷ്ട്രീയ നേതൃത്വങ്ങള്‍. തിരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ പ്രശാന്തിന്റെ തന്ത്രങ്ങള്‍ വിലക്ക് വാങ്ങി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാ സഖ്യത്തിനായ് പ്രവര്‍ത്തനം. ബിജെപിയെ തോല്പിച്ചു മഹാ സഖ്യം അധികാരത്തിലേറിയപ്പോൾ പ്രശാന്തിന്റെ ഗ്രാഫ് ഉയര്‍ന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും തന്ത്രങ്ങള്‍ കോൺഗ്രസ്സനെ തുണച്ചു. രാജ്യത്ത് അലയടിച്ച മോഡി തരംഗത്തിനിടെ അടിപതറിയത് യു പിയില്‍ മാത്രം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ 6 വർഷം പിന്നിടുമ്പോള്‍ ഒരു ചോദ്യത്തിന്‌ ഉത്തരം തേടുന്നുണ്ട്. രാഷ്ട്രീയത്തിലെ സുതാര്യതയും ഉത്തരവാദിത്തവും സംരക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട പ്രശാന്ത് ചരിത്ര വിജയങ്ങള്‍ ഒരുക്കിയത് ആദര്‍ശ ങ്ങളുടെ അടിത്തറയില്‍ നിന്നാണോ എന്ന്. പാര്‍ട്ടികള്‍ ‘തിരുത്തിയ’ സ്വന്തം മാനിഫെസ്റ്റോ ഇനി ഫലം കാണില്ല എന്നതാണോ രാഷ്ട്രീയത്തിലേക്ക് ഉള്ള ചുവടു മാറ്റത്തിന് പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here