16
Jan 2019
Wednesday
Save Alappad

ദക്ഷിണ സുഡാനിൽ വിമാനപകടം ; 19 മരണം

ദക്ഷിണ സുഡാനിൽ വിമാനപകടം. അപകടത്തിൽ 19 പേർ മരിച്ചു. വിമാനം തടാകത്തിൽ തകർന്നുവീണായിരുന്നു അപകടം നടന്നത്. ദക്ഷിണ സുഡാനിന്റെ തലസ്ഥാനമായ ജുബായിൽ നിന്നും പുറപ്പെട്ട കൊമേഷ്യൽ ബേബി എയർ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട്.

അതേസമയം, വിമാനത്തിലെ 3 യാത്രക്കാർ അത്ഭുതരമായി രക്ഷപ്പെട്ടു. 6 വയസ്സുള്ള കുട്ടിയും മറ്റു രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. ഇവർക്ക് ഗുരുതര പരിക്കുകളുണ്ട്.

അപകട കാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല. അമിതഭാരമാണ് അപകട കാരണമെന്നാണ് കരുതുന്നത്. മോശം കാലവസ്ഥയുമുണ്ടായിരുന്നു. അപകടത്തെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top