16
Jan 2019
Wednesday
Save Alappad

കുറഞ്ഞ ചിലവില്‍ എയര്‍കാര്‍ഗോയ്ക്ക് സ്പൈസ്‌ജെറ്റ് ലിമിറ്റഡ്

air cargo
കുറഞ്ഞ ചിലവില്‍ എയര്‍കാര്‍ഗോയ്ക്ക് സ്പൈസ്‌ജെറ്റ് ലിമിറ്റഡ് തുടക്കമിടുന്നു. സ്‌പൈസ് എക്‌സ്പ്രസ്സ് ലിമിറ്റഡ് എന്ന പേരില്‍  പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്‌പൈസ് ജെറ്റ് ലിമിറ്റഡ് കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. അടുത്ത അഞ്ചുവര്‍ഷത്തിനിടെ വ്യോമയാനമേഖലയില്‍ 60 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍ . നിലവില്‍ 500 ടണ്‍ ചരക്കുഗതാഗതമാണ്  രാജ്യത്തെ വ്യോമമേഖലയില്‍ നടക്കുന്നത്.  അഞ്ചുവര്‍ഷത്തോടെ ഇത് 900 ടണ്ണില്‍ എത്തുമെന്നാണ് നിഗമനം. ഗള്‍ഫ് മേഖലയിലേക്കാണ് ആദ്യസര്‍വീസ് ആരംഭിക്കുക. അറുപതു നഗരങ്ങളിലേക്ക് പിന്നീട് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും സ്‌പൈസ്‌ജെറ്റ് അറിയിച്ചു.
Top