Advertisement

ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം ശരിയായ ദിശയില്‍; സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദമില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍

September 11, 2018
Google News 0 minutes Read
ep jayarajan

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും സംസ്ഥാന സര്‍ക്കാറിന് മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍. കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണം കന്യാസ്ത്രീകള്‍ക്ക് പോലുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഡിജിപിയും ഐജിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു. ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കന്യാസ്ത്രീകളുടെ സമരം ഇപ്പോഴും തുടരുകയാണ്.

മന്ത്രിസഭായോഗം ഈ ആഴ്ച ഉണ്ടാകില്ലെന്നും ഇപി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here