19
Nov 2018
Monday
24 - Comming soon

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇന്ധനവില കുറച്ചു

petrol price a

കുതിച്ചുയരുന്ന ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കാത്ത സാഹചര്യത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാറുകള്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. ലിറ്ററിന് ഒരു രൂപ വീതമാണ് കുറച്ചിരിക്കുന്നത്. സംസ്ഥാനത്തെ പുതുക്കിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഒഡീഷ സര്‍ക്കാറും പെട്രോളിന് ഒരു രൂപ കുറച്ചു. ഒഡീഷയിലും പുതുക്കിയ വില ഇന്ന് രാത്രി നിലവില്‍ വരും.

Top