Advertisement

നവകേരളത്തിനായി നമ്മുടെ കുട്ടികള്‍ കൈകോര്‍ത്തു; സ്‌കൂളുകളില്‍ നിന്ന് പിരിച്ചത് 12.8 കോടി

September 12, 2018
Google News 0 minutes Read
kerala schools

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നടന്ന ദുരിതാശ്വാസ ഫണ്ട് ശേഖരണം വന്‍ വിജയം. നവകേരളത്തിനായി കുട്ടികള്‍ കൈകോര്‍ത്തപ്പോള്‍ അത് മലയാളികളുടെ കൂട്ടായ്മയുടെ പ്രതീകമായി. 12,855 സ്‌കൂളുകളില്‍ നിന്നായി 12.8 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ഇന്ന് വൈകീട്ട് പുറത്തുവിട്ട ഔദ്യോഗിക കണക്കാണിത്. സംസ്ഥാനത്തെ വിവിധ കോളേജുകളിലും ഇത്തരത്തില്‍ ഫണ്ട് സമാഹരണം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here