21
Sep 2018
Friday
phenix kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

6th std student killed by friends in delhi

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. നടുവിലാണ് സംഭവം. അന്പഴത്തിനാല്‍ പ്രജീഷിനാണ് വെട്ടേറ്റത്. മത്സ്യത്തൊഴിലാളിയാണ് പ്രജീഷ്. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. മത്സ്യം വില്‍ക്കുന്നതിനിടെ ഒരു സംഘം പ്രജീഷിനെ ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രജീഷിനെ പിന്നാലെയെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും പുറത്തുമാണ് വെട്ടേറ്റത്. വടിവാള്‍ ഇരുമ്പ് ദണ്ഡ് എന്നിവകൊണ്ടായിരുന്നു ആക്രമണം. ഇവിടെ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

Top