Advertisement

ഞാന്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ എനിക്ക് മരണ ശിക്ഷ വിധിച്ചോളൂ; ജലന്ധര്‍ ബിഷപ്പ്

September 12, 2018
Google News 0 minutes Read
jalandhar bishop raped says nun in secret statement given before magistrate

കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ തെറ്റുകാരനാണെന്ന് കണ്ടാല്‍ മരണ ശിക്ഷ വിധിച്ചോളൂവെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍.  താന്‍ നിരപരാധിയാണ്, ആരോപണങ്ങളെല്ലാം അടിസ്ഥാന വിരുദ്ധമാണെന്നും ജലന്ധര്‍ ബിഷപ്പ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ഞാന്‍ ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് ബൈബിള്‍ തൊട്ട് പറയാന്‍  സാധിക്കും. തനിക്കെതിരായ കേസ് തെളിഞ്ഞാല്‍  അറസ്റ്റ് ചെയ്യാനും ജയിലില്‍ പോകാനും തയ്യാറാണ്. താന്‍ അവിടെ ഉണ്ടായിരുന്നുവെന്നത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പീഡനം നടന്നുവെന്ന് ഉറപ്പിക്കാനാകൂ. പോലീസിന് രജിസ്റ്റര്‍ പരിശോധിക്കാം. 2014 മെയ് 5 ലെ റെജിസ്റ്റര്‍ ബുക്ക് പ്രകാരം രണ്ട് സിസ്റ്റര്‍മാര്‍ ഒരു പരിപാടിയ്ക്ക് പുറത്ത് പോകുകയും തനിക്കൊപ്പം തിരിച്ചുവന്നുവെന്നുമാണ് പറയുന്നത്. അവിടെ താമസിച്ചു എന്നതിന് തെളിവില്ല. അങ്ങനെ അന്ന് ഞാന്‍ അവിടെ താമസിച്ചിട്ടില്ല. മുമ്പ് എട്ടോ ഒമ്പതോ തവണ അവിടെ താന്‍ താമസിച്ചിട്ടുണ്ട്. എന്നാല്‍ 13തവണ എന്നാണ് കന്യാസ്ത്രി പറയുന്നു. അത് തെറ്റാണ്.

കന്യാസ്ത്രീയ്ക്ക് തന്‍റെ ഭര്‍ത്താവുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ജലന്ധറിലെ ഒരു സ്ത്രീ പരാതിപ്പെട്ടിരുന്നു. അന്ന് കന്യാസ്ത്രീ മദര്‍ ജെനറല്‍ ആയിരുന്നു. പിന്നീട് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ കന്യാസ്ത്രീയും അവരുടെ സംഘവും ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട പുതിയ മദര്‍ ജെനറലുമായി കലഹമായി.
കന്യാസ്ത്രീകള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അതില്‍ പരാതിയില്ലെന്നും ബിഷപ്പ് പറയുന്നു.  താന്‍ പഞ്ചാബിലാണ്. കേരളത്തില്‍ നടക്കുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ബിഷപ്പ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here