20
Sep 2018
Thursday
phenix kerala

‘ഒടുവില്‍ കുറ്റസമ്മതം നടത്തി!!’; കന്യാസ്ത്രീക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം പി.സി ജോര്‍ജ് തിരുത്തി

pc george mla a

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എംഎല്‍എ തന്റെ വിവാദ പരാമര്‍ശം തിരുത്തി. കന്യാസ്ത്രീയെ ‘വേശ്യ’യെന്ന് അഭിസംബോധന ചെയ്ത തന്റെ പരാമര്‍ശം തെറ്റായി പോയെന്ന് വാര്‍ത്താചാനലായ ന്യൂസ് 18 കേരളയോട് എംഎല്‍എ പ്രതികരിച്ചു.

കോട്ടയം പ്രസ് ക്ലബില്‍ വച്ച് നടത്തിയ പരാമര്‍ശം തെറ്റായി പോയി. എത്ര മോശക്കാരിയായ സ്ത്രീയാണെങ്കിലും വേശ്യയെന്ന് അഭിസംബോധന ചെയ്യാന്‍ പാടില്ല. അത് മോശം പരാമര്‍ശമായിപ്പോയി. തനിക്ക് തെറ്റുപറ്റിയത് തിരുത്തുകയാണെന്നും പി.സി ജോര്‍ജ് എംഎല്‍എ പറഞ്ഞു.

അതേസമയം, കന്യാസ്ത്രീക്കെതിരായി നടത്തിയ മറ്റ് പരാമര്‍ശങ്ങളില്‍ പൂര്‍ണ്ണമായും ഉറച്ചുനില്‍ക്കുന്നതായും പിസി കൂട്ടിച്ചേര്‍ത്തു.

Top