20
Sep 2018
Thursday
phenix kerala

കണ്ണൂർ കരുണ ഓർഡിനൻസ് റദ്ദാക്കി

sc bans kannur karuna ordinance

കണ്ണൂർ കരുണ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. കണ്ണൂർ കരുണ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കോടതികളുടെ അധികാരത്തിൽ ഇടപെടാനാണ് സർക്കാർ ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓര്‍ഡിനന്‍സ്  ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഓര്‍ഡിനന്‍സ് റദ്ദാക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സ് കോടതിയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ  കണ്ണൂർ കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർത്ഥികളുടെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇത് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ സുപ്രിംകോടതി റദ്ദാക്കിയിരിക്കുന്നത്.

Breaking News:
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി എത്തി
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
ഉച്ചയ്ക്ക് ശേഷം അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന
Top