Advertisement

ബിഷപ്പിനെതിരായ പീഡനക്കേസ്; നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

September 12, 2018
Google News 0 minutes Read
Franco mulakkal 1

ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപ്പരാതി അന്വേഷണത്തില്‍ നാളെ സത്യവാങ്മൂലം സമര്‍പ്പിക്കും. കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ച് ഹൈക്കോടതിയിലായിരിക്കും നാളെ സത്യവാങ്മൂലം സമര്‍പ്പിക്കുക. എസ്പി ഹരിശങ്കറാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അറസ്റ്റിനെ കുറിച്ച് ആലോചിക്കുകയെന്നും വൈക്കം ഡിവൈഎസ്പി കെ. സുഭാഷും അറിയിച്ചു.

ഒരാഴ്ച്ചക്കകം കേരളത്തില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ബിഷപ്പിന് നോട്ടീസ് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here