19
Nov 2018
Monday
24 - Comming soon

വിശന്ന് കരഞ്ഞ കുഞ്ഞിനെ ഉപ്പ് കൊടുത്തു കൊലപ്പെടുത്തി

murder couple killed at idukki police official found dead

വിശന്ന് കരഞ്ഞ കുഞ്ഞിനെ ഉപ്പ് കൊടുത്തു കൊലപ്പെടുത്തി. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപ്പ് കൊടുത്ത് കൊലപ്പെടുത്തിയത്. ധാക്കയിലാണ് സംഭവം.  കേസില്‍ കുഞ്ഞിന്റെ അമ്മയും 21കാരിയായുമായ ശാന്തിയെന്ന യുവതിയെ പോലീസ് പിടികൂടി. കുഞ്ഞ് കരഞ്ഞപ്പോള്‍ പാല്‍ മേടിക്കാന്‍ പണമില്ലായിരുന്നു, കരച്ചില്‍ തുടര്‍ന്നപ്പോള്‍ ശാന്തി കുഞ്ഞിന് നിരന്തരം ഉപ്പ് കൊടുക്കുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിച്ചു.. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. മരണത്തില്‍ അസ്വാഭാവികത തോന്നി ആശുപത്രി അധികൃതരാണ് ഇത് ആദ്യം ചോദ്യം ചെയ്തത്. കുഞ്ഞിന്റെ പിതാന് ആശുപത്രി അധികൃതരോട് സത്യം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിലും മൊഴി നല്‍കി. പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ശാന്തി കുറ്റം സമ്മതിക്കുകയായിരുന്നു.

Top