Advertisement

ശനിയാഴ്ചകളിലും കോളേജുകള്‍ പ്രവര്‍ത്തിക്കണം; ഉത്തരവ് പുറത്തിറക്കി

September 13, 2018
Google News 0 minutes Read
kerala colleges

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ ശനിയാഴ്ചകളിലും കോളേജുകള്‍ പ്രവര്‍ത്തിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. അധ്യയന ദിവസങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളോടും കൂടി ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചകള്‍ക്ക് പുറമേ മറ്റ് അവധി ദിവസങ്ങളിലും കോളേജുകളില്‍ ആവശ്യമെങ്കില്‍ ക്ലാസുകള്‍ നടത്താം. ഇക്കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നിര്‍ദേശം നല്‍കിയുള്ള ഉത്തരവ് പുറത്തിറക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here