Advertisement

കൊല്ലത്ത് ഗുണ്ടാസംഘം അച്ഛനെയും മകനേയും വെട്ടി

September 13, 2018
Google News 0 minutes Read
murder blood

കൊല്ലം ഓച്ചിറയിൽ ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു. വാഹന വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തിൽ രാജീവ് (54), മകൻ ശ്രീനാഥ് (24) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ബുധനാഴ്ച അർദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് സംഭവം. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തലശ്ശേരിയിൽ നിന്ന് മാരുതി ജിപ്‌സി വാനിൽ വരികയായിരുന്ന ഇവരെ കായംകുളത്ത് നിന്ന് പിന്തുടർന്നെത്തിയെ ഐ ട്വന്റി കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്.

വാഹന വിൽപ്പന മേഖലയിലെ കുടിപ്പകയാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here