Advertisement

ഈ പ്രണയത്തിന് മുന്നില്‍ ലോകം നമിക്കുന്നു

September 13, 2018
Google News 0 minutes Read

പ്രണയത്തിന് ഒന്നും തടസ്സമല്ല, ജാതിയും മതവും ഭാഷയും, രോഗവും ഒന്നും. രോഗം എന്ന് വായിച്ചപ്പോള്‍ ചിലരുടേയെങ്കിലും നെറ്റി അല്‍പം ചുളിഞ്ഞിരിക്കും. അവര്‍ തായ്ലാന്റിലെ അറ്റാറ്റിയയുടേയും പൂ ചോക്കോച്ചിയുടെയും കഥ അറിയണം.

പ്രണയം തുറന്ന് പറഞ്ഞ് അധികനാളാകും മുമ്പാണ് കാമുകന്‍ ചോക്കോച്ചിയുടെ കണ്ണില്‍ അപൂര്‍വ്വമായ ക്യാന്‍സര്‍ ബാധയുണ്ടാകുന്നത്. ആ ഷോക്കില്‍ നിന്ന് കരകയറാന്‍ ചോക്കോച്ചിയ്ക്ക് താങ്ങായി നിന്നത് അറ്റാറ്റിയയാണ്. എന്നാല്‍ വിധിയുടെ പരീക്ഷണം അവിടെ അവസാനിച്ചില്ല ചോക്കോച്ചിയുടെ മുഖത്തേക്ക് ക്യാന്‍സര്‍ പടര്‍ന്നു. അപ്പോഴും അറ്റോറ്റിയയുണ്ടായിരുന്നു.
cancer
ഇപ്പോള്‍ ചോക്കോച്ചിയുടെ മുഖത്താകെ ക്യാന്‍സര്‍ കോശങ്ങള്‍ പടര്‍ന്നു കഴിഞ്ഞു. മുഖം പൂര്‍ണ്ണമായും വികൃതമാകുകയും ചെയ്തു. എന്ത് തന്നെ വന്നിട്ടും അറ്റോറ്റിയ ചോക്കോച്ചിയെ വിട്ട് പോയില്ല. വീട്ടുകാര്‍ അടക്കം നിര്‍ബന്ധിച്ചിട്ടും തന്റെ പ്രാണനെ വിട്ട് പോകാന്‍ അറ്റാറ്റിയ തയ്യാറായില്ല. ഒരു നിമിഷം പോലും പിരിയാതെ അറ്റോറ്റിയ ചോക്കോച്ചിയോടൊപ്പം ഉണ്ട്. ഇരുവരുടേയും പ്രണയത്തിന്റെ കഥ ഒരു പ്രാദേശിക പത്രത്തില്‍ വന്നതോടെയാണ് പുറംലോകം അറിയുന്നത്. ലോകം ഇരുവരുടേയും പ്രണയത്തെ വാഴ്ത്തുകയാണ്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ചോക്കോച്ചിയ മരണത്തിന് കീഴടങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here