14
Nov 2018
Wednesday
24 - Comming soon

കന്യാസ്ത്രീകൾ ഉണ്ടാക്കുന്നതിന്റെ ഏതാനും ശതമാനം പോലും വരുമാനം ഇപ്പറഞ്ഞ അച്ചന്മാർ ഉണ്ടാക്കുന്നില്ല. ഹരിതയുടെ പോസ്റ്റ് വൈറല്‍

haritha

സഭക്ക് ചൂഷണം ചെയ്യുവാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു അടിമത്വ ഏർപ്പാട് തന്നെയാണ് കന്യാസ്ത്രീകളെന്ന് സാമൂഹ്യ നിരീക്ഷക ഹരിത തമ്പി. സഭയ്ക്കുള്ളിലെ ഷൂഷണങ്ങളേയും അസമത്വങ്ങളേയും തുറന്ന് കാണിച്ച് ഹരിത എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. സഭ നടത്തുന്ന സ്കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും കന്യാസ്ത്രീകളാണ്. കന്യാസ്ത്രീകൾ ഉണ്ടാക്കുന്നതിന്റെ ഏതാനും ശതമാനം പോലും വരുമാനം ഇപ്പറഞ്ഞ അച്ചന്മാർ ഉണ്ടാക്കുന്നില്ല. എന്നിട്ടും അച്ചന്മാര്‍ക്ക് ജീവിക്കാന്‍ ആഡംബര പള്ളിമേടകൾ , പരിചാരകർ , ഏറ്റവും നല്ല ഭക്ഷണവും ഒപ്പം അധികാരവും. എന്നാല്‍ കന്യാസ്ത്രീകൾക്ക് താമസിക്കാൻ ഒരിടവും പ്രാർത്ഥിക്കാൻ ഒരു ചാപ്പലും ഭക്ഷണവും മാത്രവും നല്‍കുന്ന വേര്‍തിരിവ് അടക്കമുള്ള കാര്യങ്ങളാണ് ഹരിത ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

ഹരിതയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
സഭ നടത്തുന്ന സ്കൂളുകളുടെയും കോളേജുകളുടെയും കാര്യം നോക്കിയാൽ കാണാം.. അവിടെ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും കന്യാസ്ത്രീകളാണ്. ഇവരുടെ ശബളവും PF ഉം മറ്റെല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നത് സഭയാണ്.
പകരം, കന്യാസ്ത്രീകൾക്ക് താമസിക്കാൻ ഒരിടവും പ്രാർത്ഥിക്കാൻ ഒരു ചാപ്പലും ഭക്ഷണവും കൊടുക്കും. വസ്ത്രം യൂണിഫോം പോലെ ഒന്നായത് കൊണ്ട് അഞ്ചോ ആറോ വസ്‌ത്രം കൊല്ലത്തിൽ കൊടുത്താൽ മതി. അതും സഹനം മാങ്ങാത്തൊലി എന്നെല്ലാം പറഞ്ഞു കീറിയതും പറഞ്ഞതും തുന്നി തുന്നി ഇടുന്നവരാണ് കൂടുതൽ. ചിലർ ആണെങ്കിൽ ചെരിപ്പ് പോലും ഇടില്ലാ..
ഇനി അച്ഛന്മാരുടെ കാര്യം നോക്കാം.. മൊത്തം കന്യാസ്ത്രീകൾ ഉണ്ടാക്കുന്നതിന്റെ ഏതാനും ശതമാനം പോലും വരുമാനം ഇപ്പറഞ്ഞ അച്ചന്മാർ ഉണ്ടാക്കുന്നില്ല.ഇവർക്ക് താമസിക്കാൻ ആഡംബര പള്ളിമേടകൾ , പരിചാരകർ , ഏറ്റവും നല്ല ഭക്ഷണം പോരാത്തതിന് കൊച്ചു രാജാക്കന്മാരെപോലെ അധികാരത്തിന്റെ ചെങ്കോലും.

കർത്താവിന് മണവാട്ടി വേണം എന്നൊരു വകുപ്പ് ബൈബിളിൽ കണ്ടവർ ആരെങ്കിലും ഉണ്ടോ.. ? സഭക്ക് ചൂഷണം ചെയ്യുവാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു അടിമത്വ ഏർപ്പാട് തന്നെയാണ് ഈ കർത്താവിന്റെ മണവാട്ടി ഏർപ്പാടും.

ഫ്രാൻസിസ് മാർപ്പാപ്പയുടെ പോപുലാരിറ്റിയൊക്കെ വൻ ഹൈപ്പാണെങ്കിലും യൂറോപ്പിൽ നിന്നും യുഎസിൽ നിന്നുമെല്ലാം അച്ഛൻപട്ടത്തിനും കന്യാസ്ത്രീ ആകുവാനും പോകുന്നവരുടെ എണ്ണം വളരെ കുറവാണ്.. അഥവാ തകർച്ചയുടെ വക്കിലാണ് സ്ഥിതിഗതികൾ. ഈ സാഹചര്യത്തിലാണ് പൗരസ്ത്യ സഭകൾക്ക് ചറപറാ വിശുദ്ധരെ കിട്ടാൻ തുടങ്ങിയത്. ഭരണങ്ങാനത്തുള്ള അന്നക്കുട്ടി , സെന്റ് അൽഫോൻസ ആയത് ചുമ്മാതല്ല… കൊറേ ആചായത്തി കുട്ടികളെ കന്യാസ്ത്രീ ആക്കുവാനുള്ള റോൾ മോഡൽ ഉണ്ടാക്കൽ ആയിരുന്നു എന്നു സാരം.

അല്ലാതെ അൽഫോൻസാമ്മയുടെ ഖബറിന് മുകളിലൂടെ നടന്നപ്പോൾ മുടന്തന്റെ മുടന്ത് തന്നേ മാറിയത് കൊണ്ടാണ്, സഭ അന്നകുട്ടിയെ വിശുദ്ധയാക്കിയത് എന്നു തെറ്റിദ്ധരിക്കാൻ മാത്രം നിഷ്കളങ്കർ ആരും ഇവിടെ കാണില്ലെന്ന് പ്രതീക്ഷിക്കുന്നു.
അങ്ങു വത്തിക്കാനിലെ ഔദ്യോഗിക മുഖപത്രമായ ല് ഒസ്സെർവാറ്റോർ റോമാനോയുടെ women’s magazine പ്രസിദ്ധീകരിച്ച ഒരു ലേഖനം ഈ കഴിഞ്ഞ കാലത്തു വലിയ വിവാദം ആയിരുന്നു. കന്യാസ്ത്രീകളുടെ ചൂഷണങ്ങൾക്ക് എതിരെ തുറന്നടിച്ചുള്ള ധീരമായ ലേഖമാനയിരുന്നു അത്
“Some of them serve in the homes of bishops or cardinals, others work in the kitchens of Church institutions or teach. Some of them, serving the men of the Church, get up in the morning to make breakfast, and go to sleep after dinner is served, the house cleaned and the laundry washed and ironed,”
കേവലം അടിമസ്ത്രീകൾക്ക് അപ്പുറം യാതൊരു വിലയും കന്യാസ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്നത് ബോധ്യപ്പെടുത്തുന്ന വരികളായിരുന്നു ഈ ലേഖനത്തിലേത്. #metoo movement ന്റെ അലയടികൾ ആയിരുന്നു ഈ ലേഖനത്തിന് പിന്നിലും.
#metoo campaign പകർന്നെകിയ ധൈര്യത്തിനും ആത്മവിശ്വാസത്തിനും ഒപ്പം , തങ്ങൾ നേരിട്ട ലൈംഗിക പീഡനങ്ങളെ പറ്റി തുറന്നു പറഞ്ഞുകൊണ്ട് ഒരുപാട് കന്യാസ്ത്രീകൾ മുന്നോട്ട് വന്നു. ഭയന്ന് മിണ്ടാതിരുന്നവർ , അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വായടപ്പിച്ചവർ എന്നിങ്ങനെ ഒരുപാടൊരുപാട് പേർ.

പതിനാറോളം ആഫ്രിക്കൻ രാജ്യങ്ങളിലുള്ള ഒരു കന്യാസ്ത്രീ മഠത്തിൽ ( Combonian Sisters ) അംഗവും മനുഷ്യാവകാശ പ്രവർത്തകയും ആയ സിസ്റ്റർ Paola Moggi ഒരു അഭിമുഖത്തിൽ തന്റെ കൂട്ടത്തിലെ കന്യാസ്ത്രീകൾ നേരിടേണ്ടി വരുന്ന ക്രൂരമായ ലൈംഗിക പീഡനങ്ങളെ കുറിച്ചും , ഇത് അച്ഛന്മാരുടെ അവകാശമാണെന്നും അവർക്ക് തങ്ങളെ ചൂഷണം ചെയ്യാൻ അർഹത ഉണ്ടെന്ന് വിശ്വസിക്കുന്ന കന്യാസ്ത്രീകളെ പറ്റിയും പറയുകയുണ്ടായി. ഇതുപോലെ ലോകമാസകലം ആയിരകണക്കിന് വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. കുമ്പസാരകൂടുകളിൽ നിന്നും ദിവസങ്ങളോളം നീണ്ടുനിന്ന ക്രൂര ലൈംഗിക പീഡനങ്ങളിലേക്ക് നീണ്ട കഥകൾ.
പാപബോധം എന്നൊരു കുറ്റബോധ ചിന്ത സൃഷ്ടിച്ചെടുക്കുന്നത് തന്നെ ചൂഷണങ്ങൾക്ക് വേണ്ടിയാണ്. ഇവ കേൾക്കുവാനും ക്ഷമിക്കുവാനും അധിപരായി കുമ്പസാരകൂട്ടിലും പള്ളി സിംഹാസനങ്ങളിലും വേട്ടക്കാരെ നിയമിച്ചിട്ടുമുണ്ട്. താൻ ചെയ്ത ചെറു കുറ്റങ്ങൾ മറ്റാരും അറിയെരുതെന്നോർത്തു , വഴങ്ങി കൊടുക്കുന്നവരിൽ കന്യാസ്ത്രീകൾ മാത്രമല്ല വളരെ ചെറിയ കുട്ടികൾ കൂടിയാണ്.
ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു തെരുവിൽ ഇറങ്ങിയ കന്യാസ്ത്രീകൾ ലോകത്തിലെ ഏറ്റവും ചൂഷിത വർഗ്ഗത്തിന്റെ പ്രതിനിധികളാണ്. ശബ്ദമുയർത്താൻ ധൈര്യം കാണിച്ചവരാണ്. അവർക്ക് നീതി ലഭിക്കണം.

Top