16
Jan 2019
Wednesday
Save Alappad

സാലറി ചലഞ്ച്; ധനവകുപ്പില്‍ സെക്ഷന്‍ ഓഫീസര്‍ക്ക് സ്ഥലംമാറ്റം

salary challenge

ധനവകുപ്പിലെ സെക്ഷന്‍ ഓഫീസറെ സ്ഥലംമാറ്റി. സാലറി ചലഞ്ച് ഉത്തരവ് തയ്യാറാക്കിയ ധനവകുപ്പിലെ സെക്ഷന്‍ ഓഫീസറായ അനില്‍ രാജിനെയാണ് സ്ഥലംമാറ്റിയത്. ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സാലറി ചലഞ്ചിന് നോ പറയുകയാണെന്ന് അനില്‍ രാജ് എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്.

അതേസമയം, സാലറി ചലഞ്ചിന് നോ പറഞ്ഞതിനല്ല അനിലിനെ സ്ഥലം മാറ്റിയതെന്ന് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Top