20
Sep 2018
Thursday
phenix kerala

ഐഎസ്ആര്‍ഒ ചാരക്കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി

Nambi narayanan

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ സുപ്രീം കോടതി വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറയുക. കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാര തുക ഉയര്‍ത്തിനല്‍കുമെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്ന പരാമര്‍ശവും നേരത്തെ കോടതി നടത്തിയിരുന്നു.

കേസില്‍ നമ്പി നാരായണനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. 10 ലക്ഷം രൂപയാണ് നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചത്. എന്നാല്‍, ഈ തുക വര്‍ധിപ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി വാദത്തിനിടെ പറഞ്ഞത്.

Top