Advertisement

ഫ്ളോറന്‍സ് അമേരിക്കന്‍ തീരത്തേക്ക്

September 14, 2018
Google News 1 minute Read
storm

‘ഫ്ളോറന്‍സ്’ ചുഴലിക്കാറ്റ് അമേരിക്കൻ തീരത്തോടടുക്കുന്നു. ന്യൂനമര്‍ദ്ദം രൂപപ്പെട്ടപ്പോള്‍ ഉള്ളതിനേക്കാള്‍ ഇപ്പോള്‍ ശക്തി ഏറെ കുറഞ്ഞെങ്കിലും ആശങ്കയില്‍ തന്നെയാണ് അമേരരിക്ക.  ഇന്നലെ മണിക്കൂറിൽ 175 കിലോമീറ്ററിൽ വീശിയിരുന്ന ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ വേഗത 165 കിലോമീറ്ററാണ്. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കനത്ത മഴയുടെ സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദം പിന്‍വലിച്ചിട്ടില്ല. മഴതുടര്‍ന്ന് ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കവും ഭീഷണിയാവും.  നാല് മീറ്ററിലധികം ജലനിലപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയ കഴിഞ്ഞു. തീരപ്രദേശത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണ്. നോർത്ത്, സൗത്ത് കരോലിന, വിർജീനിയ, മേരിലാൻഡ് എന്നിവിടങ്ങളിൽ നിന്ന് 17 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.

സൗത്ത് കരോലിനയിൽ പലയിടത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്ക്, കിഴക്കന്‍ കരോലൈന, മേരിലന്‍ഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളില്‍ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here