20
Sep 2018
Thursday
phenix kerala

സന്തോഷമെന്ന് നമ്പി നാരായണന്‍, പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ്

siby mathews

ഐഎസ്ആര്‍ഒ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍. 24വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനാണ് അന്തിമ വിധി വന്നത്. കള്ളക്കേസില്‍ കുടുക്കിയതിന് നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന മുൻ ഡി.ജി.പി സിബി മാത്യൂസ്, എസ്.പിമാരായിരുന്ന കെ.കെ. ജോഷ്വ, എസ്.വിജയൻ എന്നിവരില്‍ നിന്നാണ് അമ്പത് ലക്ഷം ഈടാക്കുകയെന്നാണ് സൂചന.
എന്നാല്‍ വിധിയില്‍ പ്രതികരിക്കാനില്ലെന്നാണ് സിബി മാത്യുസ് പ്രതികരിച്ചു. എന്നാല്‍ വിധി യുക്തി രഹിതമാണെന്ന് കെകെ ജോഷ്വ പ്രതികരിച്ചത്.

Top