21
Sep 2018
Friday
phenix kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സിഎസ്ഐ സഭ

thomas umman

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സിഎസ്ഐ സഭ. ബിഷപ്പിനെതിരായ നിയമ നടപടികൾ വൈകരുതായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടികൾ സ്വീകരിക്കാമായിരുന്നെന്നുമാണ്  സിഎസ്ഐ സഭ പരമാധ്യക്ഷൻ ബിഷപ്പ് തോമസ് ഉമ്മൻ പറഞ്ഞത്. അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്യണമെന്നും നിയമത്തിന് ആരും അതീതരല്ലെന്നും നിയമ നടപടികൾ വൈകിയത് കാര്യങ്ങൾ വഷളാക്കിയെന്നും ബിഷപ്പ് തോമസ് ഉമ്മൻ പറഞ്ഞു.

അതേസമയം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. വരുന്ന ബുധനാഴ്ചയാണ് ബിഷപ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടത്.

Top