‘ഒന്നും മിണ്ടാതെ’; ചാരക്കേസ് വിധിയെ കുറിച്ച് പ്രതികരിക്കാതെ എം.എം ഹസന്‍
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായ വിധിയെ കുറിച്ച് പ്രതികരിക്കാതെ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. ചാരക്കേസില്‍ കെ.കരുണാകരനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി പത്മജ വേണുഗോപാലും കെ. മുരളീധരനും സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പ്രതികരിച്ചത് കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്ന സാഹചര്യത്തിലാണ് എം.എം ഹസന്‍ പ്രതികരണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറിയത്. ചാരക്കേസ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേണസംഘത്തോട് അഞ്ച് പേരുകള്‍ പറയുമെന്ന പത്മജ വേണുഗോപാലിന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് അവരോട് തന്നെ ചോദിക്കണമെന്നും തനിക്ക് ഇതേ കുറിച്ച് പ്രതികരിക്കാനൊന്നുമില്ലെന്നും ഹസന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here