16
Jan 2019
Wednesday
Save Alappad

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; പെരിന്തല്‍മണ്ണ സ്വദേശികള്‍ പിടിയില്‍

cheat

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍.  കോടികളുടെ സമ്മാനം അടിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് സർവീസ് ചാർജായി പണം വാങ്ങിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. പെരിന്തൽമണ്ണ സ്വദേശികളായ സക്കീർ ഹുസൈൻ, മുഹമ്മദ് തസ്ലീം, അബ്ദുൾ ബാരിസ് എന്നിവരാണ് അറസ്റ്റിലായത്.  ഉത്തരേന്ത്യന്‍ സംഘത്തിന്റെ ഏജന്റുമാരാണ് ഇവരെന്നാണ് സൂചന. 58 എടിഎം കാർഡുകളും 6 ബാങ്ക് പാസ് ബുക്കുകളും 3 ലക്ഷം രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

 

Top