Advertisement

കൊച്ചി മെട്രോ; ആദ്യഘട്ട പദ്ധതി മൂന്ന് കിലോമീറ്റർ കൂടി നീട്ടുന്നു

September 16, 2018
Google News 0 minutes Read
kochi metro to extend 3k more from the first phase

കൊച്ചി മെട്രോ ആദ്യഘട്ട പദ്ധതി മൂന്ന് കിലോമീറ്റർകൂടി നീട്ടുന്നു. ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്ത തൃപ്പൂണിത്തുറ പേട്ട റീച്ചിന് പുറമെ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷനെകൂടി ഉൾപ്പെടുത്തന്നതാണ് പദ്ധതി. കേന്ദ്ര ധനസഹായത്തോടെ ഡിസംബറിൽ നിർമ്മാണം ആരംഭിക്കാൻ ധാരണയായി.

തൃപ്പൂണിത്തുറ പേട്ടയിൽ അവസാനിക്കുന്ന ഒന്നാം ഘട്ട പദ്ധതിയിലാണ് മൂന്ന് കിലോമീറ്ററിൽ അധിക പാത നിർമ്മിക്കുക. തൃപ്പൂണിത്തുറ പേട്ടയിൽ നിന്ന് എസ്.എൻ. ജംഗ്ഷനിലേക്കും, പിന്നീട് റെയിൽവെ സ്റ്റേഷനിലേക്കും നീളുന്നതാണ് പദ്ധതി. ഇതോടെയാണ് ഒന്നാം ഘട്ടം പൂർത്തിയാകുന്നത്.

മൂന്ന് കിലോമീറ്റർ നിർമ്മണത്തിന് 1330 കോടിരൂപയാണ് ചെലവാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണ ചെലവിൻറെ 15 ശതമാനം കേന്ദ്ര സർക്കാർ വഹിക്കാമെന്നാണ് തത്വത്തിൽ ധാരണയായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here