14
Nov 2018
Wednesday
24 - Comming soon

മോഹന്‍ലാലും അക്ഷയ്കുമാറും മാധുരിയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം ശക്തമാകുന്നു. ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാ’ണ് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത നല്‍കിയിരിക്കുന്നത് . ഒരു മുതിര്‍ന്ന ബിജെപി നേതാവ് ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത ആദ്യം പരന്നത്. എന്നാല്‍, താനിപ്പോള്‍ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

കലാ, സാംസ്‌കാരിക, കായിക രംഗത്തെ എഴുപത് പ്രമുഖരെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാരംഗത്തെ പ്രമുഖരായ അക്ഷയ്കുമാര്‍ (ന്യൂദില്ലി) , മാധുരി ദീക്ഷിത് (മുംബൈ) , സണ്ണി ഡിയോള്‍ (ഗുര്‍ദാസ്പൂര്‍) എന്നിവരെ കൂടാതെ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്നാണ് വാര്‍ത്ത.

mohanlal akshay kumar and madhuri to contest in loksabha election

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് പുതിയ നീക്കം. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാക്കാവുന്ന അഞ്ചു പ്രമുഖരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന് എതിരായ ഭരണവിരുദ്ധവികാരം മറികടക്കാനാണ് രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖരെ സ്ഥാനാര്‍ത്ഥിയാക്കുക വഴി ബിജെപിയുടെ ശ്രമം.

Top