18
Nov 2018
Sunday
24 - Comming soon

ഇന്ധന വില ഇന്നും വർധിച്ചു

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്തെ പെട്രോൾ വില 85 കടന്നു.

തിരുവനന്തപുരത്ത് പെട്രോൾ വില 85.33 രൂപയും ഡീസലിന് വില 78.97 രൂപയുമായി ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 83.74 രൂപയും, ഡീസലിന് 77.57 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 83. 90 രൂപയും, ഡീസൽ 77.74 രൂപയുമായാണ് വില വർധിച്ചത്

Top