Advertisement

പീഡനക്കേസ്; ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ച ഹാജരാകും

September 16, 2018
Google News 1 minute Read

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കുരുക്ക് മുറുക്കി അന്വേഷണസംഘം. അന്വേഷണസംഘം രണ്ട് ദിവസത്തിനകം യോഗം ചേര്‍ന്ന് ബിഷപ്പിനോട് ചോദിക്കാനുള്ള ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കും. എല്ലാ പഴുതുകളും അടച്ച് ബിഷപ്പിനെ പ്രതിരോധത്തിലാക്കുകയാണ് പ്രത്യേക ചോദ്യാവലി കൊണ്ട് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി ബിഷപ്പ് 19-ാം തിയതി ബുധനാഴ്ച കേരളത്തിലെത്തും. രാവിലെ പത്തിന് തന്നെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് സാധ്യത. അതേസമയം, കന്യാസ്ത്രീ അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here