കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു
കൊല്ലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു. ജോനകപ്പുറം സ്വദേശി സിയാദാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് നൗഷാദാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. നൗഷാദിന്റെ സഹോദരിയുമായി സിയാദിന് ബന്ധം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കുത്തേറ്റ സിയാദ് തന്നെ ഓട്ടോ ഓടിച്ച് ആശുപത്രിയിലേക്ക് വരികയായിരുന്നു. പാതി വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here