Advertisement

മംഗൂട്ട് ചുഴലിക്കാറ്റ്; മരണസംഖ്യ 64 ആയി

September 17, 2018
Google News 0 minutes Read
manghut typhoon

ഫിലപ്പീൻസിൽ നാശംവിതച്ച മംഗൂട്ട് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 64 ആയി. 45 പേരെ കാണാതായിട്ടുണ്ട്. 33 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് മരണസംഖ്യ ഉയരാൻ കാരണം.

അതേസമയം, മംഗൂട്ടി ഇന്നലെ ദക്ഷിണചൈനയിലേക്ക് മാറിയിട്ടുണ്ട്. ഇതേതുടർന്ന് അവിടെ നിന്നും 24 ലക്ഷം പേരെ ഒഴിപ്പിച്ചു. ദക്ഷിണചൈനയിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിക്ടോറിയ തുറമുഖത്ത് കനത്ത ജാഗ്രതാ പാലിക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. വിമാന സർവീസുകൾ റദ്ദാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here