Advertisement

ഏഷ്യാ കപ്പ്; ഹോങ്കോംഗിനെ കണ്ണീരിലാഴ്ത്തി പാകിസ്ഥാന്‍

September 17, 2018
Google News 1 minute Read
pakistan cricket team

ഏഷ്യാ കപ്പ് ഗ്രൂപ്പ് ‘ബി’ പോരാട്ടത്തില്‍ പാകിസ്ഥാന് ഉജ്ജ്വല വിജയം. ഗ്രൂപ്പിലെ ദുര്‍ബലരായ ഹോങ്കോംഗിനെ പാകിസ്ഥാന്‍ എട്ട് വിക്കറ്റിനാണ് തകര്‍ത്തത്. വിജയലക്ഷ്യമായ 117 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ 23.4 ഓവറില്‍ ജയം കണ്ടു. അര്‍ദ്ധ സെഞ്ച്വറി നേടി ഓപ്പണര്‍ ഇമാം ഉള്‍ഹഖാണ് പാകിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. ഫഖാര്‍ സമാന്‍ 24 റണ്‍സും ബാബര്‍ അസം 33 റണ്‍സും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് പാകിസഥാന്‍ ബൗളിംഗ് നിരയ്ക്ക് മുന്‍പില്‍ ഛിന്നഭിന്നമായി. 37.1 ഓവറില്‍ 116 റണ്‍സിന് ഹോങ്കാംഗ് പുറത്താകുകയായിരുന്നു. പാകിസ്ഥാന് വേണ്ടി ഉസ്മാന്‍ ഖാന്‍ മൂന്ന് വിക്കറ്റ് നേടി. ഹസന്‍ അലി, ഷദാബ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here